പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡണ്ട് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻറെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡണ്ട് : പ്രസിഡണ്ടിൻറെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന കമ്മിറ്റികൾ

വി ബിനുരാജ്

പ്രസിഡൻ്റ്

അജിത ദേവരാജന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിബു വര്‍ഗ്ഗീസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മഞ്ജു എം രഞ്ചിത്ത്

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ദീപ രാജന്‍

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മധു കുമാര്‍ എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

സേതു ലക്ഷ്മി

ജനപ്രതിനിധി വാര്‍ഡ് 1

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ആകെ വാർഡുകൾ:19

വില്ലേജ് :  ചെന്നിത്തല ,തൃപ്പെരുന്തുറ

ബ്ലോക്ക്: മാവേലിക്കര

അസംബ്ലി നിയോജക മണ്ഡലം: ചെങ്ങന്നൂര്‍

പാർലമെൻറ് നിയോജക മണ്ഡലം: മാവേലിക്കര

വിസ്തീർണ്ണം  : 22.26  ച.കി.മി

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പേരിനു പിന്നിൽ: 'ചെന്നി' (തല), 'തല' (സ്ഥലം) എന്നീ വാക്കുകളിൽ നിന്നാണ് ചെന്നിത്തല എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു. പണ്ട് കാലത്ത് രാജാക്കന്മാരുടെ തലസ്ഥാനമോ യുദ്ധ വിജയങ്ങളുമായി ബന്ധപ്പെട്ട സ്ഥലമോ ആയിരുന്നു ഇതെന്നും പറയപ്പെടുന്നു. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പൊതുവിവരങ്ങൾ ​ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി അച്ചൻകോവിലാറിൻ്റെ കൈവഴികളാലും ചുറ്റപ്പെട്ടു കിടക്കുന്നതും 22.26 ച.കി.മീ വിസ്തൃതിയുള്ളതുമായ ഒരു കാർഷിക ഗ്രാമമാണ് ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത്. ചെന്നിത്തല, തൃപ്പെരുന്തുറ എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം കൃഷിയാണ്. കാർഷികവിളകളായ നെല്ല്, കപ്പ, എള്ള്, പച്ചക്കറി, തെങ്ങ് തുടങ്ങിയ പ്രധാന ഇനങ്ങളുടെ കൃഷി നടത്തിയും കോഴി, താറാവ്, പശു, എരുമ, പോത്ത് തുടങ്ങിയവയെ വളർത്തി ഉപജീവനം നടത്തിവരുന്നു. കർഷകർ,...

കൂടുതൽ വായിക്കുക