ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പേരിനു പിന്നിൽ: 'ചെന്നി' (തല), 'തല' (സ്ഥലം) എന്നീ വാക്കുകളിൽ നിന്നാണ് ചെന്നിത്തല എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു. പണ്ട് കാലത്ത് രാജാക്കന്മാരുടെ തലസ്ഥാനമോ യുദ്ധ വിജയങ്ങളുമായി ബന്ധപ്പെട്ട സ്ഥലമോ ആയിരുന്നു ഇതെന്നും പറയപ്പെടുന്നു. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പൊതുവിവരങ്ങൾ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി അച്ചൻകോവിലാറിൻ്റെ കൈവഴികളാലും ചുറ്റപ്പെട്ടു കിടക്കുന്നതും 22.26 ച.കി.മീ വിസ്തൃതിയുള്ളതുമായ ഒരു കാർഷിക ഗ്രാമമാണ് ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത്. ചെന്നിത്തല, തൃപ്പെരുന്തുറ എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം കൃഷിയാണ്. കാർഷികവിളകളായ നെല്ല്, കപ്പ, എള്ള്, പച്ചക്കറി, തെങ്ങ് തുടങ്ങിയ പ്രധാന ഇനങ്ങളുടെ കൃഷി നടത്തിയും കോഴി, താറാവ്, പശു, എരുമ, പോത്ത് തുടങ്ങിയവയെ വളർത്തി ഉപജീവനം നടത്തിവരുന്നു. കർഷകർ,...
കൂടുതൽ വായിക്കുക